രാഹുലിന്റെ ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; യാത്ര ഇന്ന് പാലക്കാട് ജില്ലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 08:56 AM  |  

Last Updated: 26th September 2022 08:56 AM  |   A+A-   |  

rahul

ഭാരത് ജോഡോ യാത്ര/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

 

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്രയില്‍ ഗതാഗത തടസ്സം ഉണ്ടാകുന്നുവെന്നാരോപിച്ചാണ് ഹര്‍ജി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ വിജയനാണ് ഹര്‍ജി നല്‍കിയത്. 

യാത്രയ്ക്കു വേണ്ടി ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തരുത്. ജാഥ ഒരു വശത്തു കൂടി പോകുമ്പോള്‍, റോഡിന്റെ എതിര്‍വശത്ത് ഗതാഗതത്തിന് തുറന്നു കൊടുക്കണം. സുരക്ഷയ്ക്കായുള്ള പൊലീസുകാരുടെ ചെലവ് സംഘാടകരില്‍ നിന്നും ഈടാക്കണമെന്നും  ആവശ്യപ്പെടുന്നു. രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. 

അതിനിടെ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് പാലക്കാട് ജില്ലയില്‍ പ്രവേശിച്ചു. രാവിലെ ഷൊര്‍ണൂരിലാണ് യാത്രയ്ക്ക് ജില്ലയിലേക്കുള്ള വരവേല്‍പ്പ് നല്‍കിയത്. ഷൊര്‍ണൂരില്‍ നടക്കുന്ന പദയാത്രയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അണിചേരും. 

ഉച്ചയ്ക്കുശേഷം മൂന്നുമണിയ്ക്ക് പട്ടാമ്പിയില്‍ വെച്ച് രാഹുല്‍ അട്ടപ്പാടിയിലെ ആദിവാസികളുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലരയോടെ പട്ടാമ്പിയില്‍ നിന്നും പുനഃരാരംഭിക്കുന്ന പദയാത്ര വൈകീട്ട് ഏഴിന് കൊപ്പത്ത് സമാപിക്കും. ഇവിടെ പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അട്ടപ്പാടി മധു വധക്കേസില്‍ നിര്‍ണായകം; മൂന്നു ഹര്‍ജികളില്‍ ഇന്ന് വിധി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ