ഭാര്യയുടെ സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, കല്ലറ സ്വദേശി ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 07:47 AM  |  

Last Updated: 27th September 2022 07:47 AM  |   A+A-   |  

knife-bayonet

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഭാര്യയുടെ സുഹൃത്തിന് നേര്‍ക്ക് ഭര്‍ത്താവിന്റെ ആക്രമണം. തിരുവനന്തപുരം കല്ലറയിലാണ് സംഭവം. ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. കെ ടി കുന്ന് എം ജി കോളനിയിലെ ബിജുവിനാണ് കുത്തേറ്റത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ കാട്ടുപുറം സ്വദേശി സനുവിനെ പങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിനിറങ്ങുന്നു; മഠത്തിന് മുന്‍പില്‍ ഇന്ന് മുതല്‍ സത്യാഗ്രഹമിരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ