ഹർത്താൽ ആക്രമണം; ഇന്ന് പിടിയിലായത് 221 പേർ; ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 1809

കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർ പിടിയിലായത്. 387 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്
ഹര്‍ത്താല്‍ ദിനത്തില്‍ തകര്‍ത്ത കെഎസ്ആര്‍ടിസി ബസ്‌
ഹര്‍ത്താല്‍ ദിനത്തില്‍ തകര്‍ത്ത കെഎസ്ആര്‍ടിസി ബസ്‌

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. 

കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർ പിടിയിലായത്. 387 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ 152 പേരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റിയിൽ 191 പേരും റൂറലിൽ 109 പേരും പിടിയിലായി. 

പത്തനംതിട്ട - 137, ആലപ്പുഴ - 73, ഇടുക്കി - 30, എറണാകുളം സിറ്റി - 65, എറണാകുളം റൂറല്‍ - 47, തൃശൂര്‍ സിറ്റി - 12, തൃശൂര്‍ റൂറല്‍ - 21, പാലക്കാട് - 77, മലപ്പുറം - 165, കോഴിക്കോട് സിറ്റി - 37, കോഴിക്കോട് റൂറല്‍ - 23, വയനാട് - 114, കണ്ണൂര്‍ സിറ്റി  - 52, കണ്ണൂര്‍ റൂറല്‍ - 12, കാസര്‍ക്കോട് - 53 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com