ആലപ്പുഴയിലും റെയ്ഡ്; എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ നിന്ന് സാമ്പത്തിക ഇടപാട് രേഖകള്‍ പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 07:25 PM  |  

Last Updated: 28th September 2022 08:30 AM  |   A+A-   |  

sdpi

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴയിലും പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ പൊലീസ് റെയ്ഡ്. അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര എന്നിവിടങ്ങളിലാണ് പരിശോധന. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സുനീര്‍, പഞ്ചായത്ത് അംഗം നജീബ് എന്നിവരുടെ വീടുകളില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ പിടിച്ചെടുത്തു. 

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ ഇവര്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട്, പാലക്കാട് ജില്ലകളിലെ പിഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. വയനാട്ടിലെ പിഎഫ്‌ഐ ജില്ലാ ഓഫീസിലും പൊലീസ് പരിശോധന നടത്തി.

മാനന്തവാടിയില്‍ പിഎഫ്‌ഐ നേതാവിന്റെ കടയില്‍ നിന്ന് വടിവാളുകള്‍ പിടിച്ചെടുത്തു. എരുമത്തെരുവിലെ പിഎഫ്‌ഐ ഓഫീസിന് സമീപത്ത് ടയര്‍ കട നടത്തുന്ന സലീം എന്നയാളുടെ സ്ഥാപനത്തില്‍ നിന്ന് നാല് വടിവാളുകളാണ് കണ്ടെത്തിയത്. സലീമിനെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

പാലക്കാട് ജില്ലയില്‍ കല്‍മണ്ഡപം, ചടനാം കുറിശ്ശി, ശംഖുവാരത്തോട്, ചിറ്റൂര്‍, പുതുന?ഗരം, കാട്ട്‌തെരുവ്, തത്തമം?ഗലം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്.

ഈ വാര്‍ത്ത കൂടി വായിക്കൂ ശ്രീനാഥ് ഭാസിക്കു വിലക്ക്; സിനിമയില്‍നിന്ന് ഒഴിവാക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ