കേരളത്തില്‍ 'പൊറോട്ട യുദ്ധം'; ഡിവൈഎഫ്‌ഐയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 03:14 PM  |  

Last Updated: 28th September 2022 03:14 PM  |   A+A-   |  

banner

ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ് ബാനറുകള്‍

 

നിലമ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ ഡിവൈഎഫ്‌ഐയും യുഡിഎഫും തമ്മില്‍ ബാനര്‍ യുദ്ധം. നിലമ്പൂരില്‍ രാഹുലിന്റെ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ കെട്ടിയ ബാനറിന് മറുപടിയായി യൂത്ത് ലീഗ് പുതിയ ബാനര്‍ കെട്ടി. 'പോരാട്ടമാണ് ബദല്‍ പൊറോട്ടയല്ല' എന്നായിരുന്നു ഡിവൈഎഫ്‌ഐ ബാനര്‍. 

'തീയിട്ടത് സംഘികളുടെ ട്രൗസറിലാണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ്' എന്നാണ് ഇതിന് മറുപടിയായി കെട്ടിയ ബാനറില്‍ യൂത്ത് ലീഗ് എഴുതിയിരിക്കുന്നത്. യാത്രക്കിടെ രാഹുല്‍ ഗാന്ധി ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുന്നതിനെ പരിഹസിച്ചായിരുന്നു ഡിവൈഎഫ്‌ഐ ബാനറുകള്‍ സ്ഥാപിച്ചത്. 

ഇന്നലെ പെരിന്തല്‍മണ്ണ സിപിഎം ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫിസ് കെട്ടിടത്തില്‍ ഡിവൈഎഫ്‌ഐ ബാനര്‍ തൂക്കിയിരിന്നു. 'പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റ്' എന്നായിരുന്നു എഴുതിയത്.

ഡിവൈഎഫ്‌ഐ തുടങ്ങിയ ബാനര്‍ പരിഹാസം എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐയും ഏറ്റെടുത്തു. 'പൊറോട്ടയല്ല, പോരാട്ടമാണ് ബദല്‍' എന്ന ബാനര്‍ കെട്ടി. ഇതിന് മറുപടിയായി 'പൊറോട്ട മാത്രമാണ് ബദല്‍' എന്ന ബാനര്‍ ഉയര്‍ന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'സ്ത്രീകളെ പിച്ചാന്‍, തോണ്ടാന്‍, ചേര്‍ന്നുനില്‍ക്കാന്‍, കടന്നുപിടിക്കാന്‍, പറ്റിയാല്‍....' കുറിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ