എംജി സര്‍വകലാശാല ആദ്യ വിസി ഡോ. എ ടി ദേവസ്യ അന്തരിച്ചു

വിമോചന സമരകാലത്ത് പ്രക്ഷോഭത്തില്‍ പങ്കെടുത്തു
എ ടി ദേവസ്യ
എ ടി ദേവസ്യ

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി ആദ്യ വൈസ് ചാന്‍സിലറും ഗാന്ധിയനുമായ ഡോ. എ ടി ദേവസ്യ അന്തരിച്ചു. 94 വയസ്സായിരുന്നു. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്നു. 

1928 മാര്‍ച്ച് 30ന് പാലാ അന്തായളത്തെ കര്‍ഷക കുടുംബത്തിലാണ് ജനനം. തേവര എസ് എച്ചത് കോളജിലും പാലാ സെന്റ് തോമസ് കോളജിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയിലേക്ക് പോയി. അമേരിക്കയിലെ കെന്റക്കി യൂണിവേഴസിറ്റിയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. 

പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കെപിസിസി അംഗമായി. വിമോചന സമരകാലത്ത്  ഇഎംഎസ് സര്‍ക്കാരിന് എതിരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. 1982ല്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സിലറായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com