പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിന് 50 വര്‍ഷം കഠിന തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 02:11 PM  |  

Last Updated: 28th September 2022 02:11 PM  |   A+A-   |  

sayuj

പ്രതി സായൂജ്/ ടിവി ദൃശ്യം

 

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 50 വര്‍ഷം കഠിന തടവ്. 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്ദംകുളം പോര്‍ക്കളം സ്വദേശി സായൂജിനെയാണ് കോടതി ശിക്ഷിച്ചത്. 

കുന്ദംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി മാസം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 

പീഡനത്തിനു പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്, മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും; നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ