പൊലീസുകാര്‍ക്ക് മര്‍ദനം; യൂണിഫോം വലിച്ചുകീറി, പോക്‌സോ കേസ് പ്രതികള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 29th September 2022 06:49 PM  |  

Last Updated: 29th September 2022 06:49 PM  |   A+A-   |  

police_attack_arrest

അറസ്റ്റിലായ മുകേഷ് ലാല്‍, രാജേഷ്

 

തിരുവനന്തപുരം: കല്ലറ ഭരതന്നൂരില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശികളായ മുകേഷ് ലാല്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരേയും റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പൊലീസിനെ ആക്രമിച്ചത്.

അടിപിടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയപ്പോഴായിരുന്നു അതിക്രമം. ഇരുവരേയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അജയകുമാറിനും സി പി ഒ ജുറൈദിനുമാണ് മര്‍ദ്ദനമേറ്റത്. പൊലീസുകാരുടെ യൂണിഫോം പ്രതികള്‍ വലിച്ചുകീറി. പ്രതികളെ പൊലീസുകാര്‍ തന്നെ പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചു. മുകേഷ് ലാലും രാജേഷും പോക്‌സോ കേസിലും അടിപിടിക്കേസിലും പ്രതികളാണ്. ഔദ്യോാഗിക കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കല്‍, പൊതു സ്ഥലത്ത് അടിപിടി തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ ദ​ഫ് പഠിക്കാന്‍ പോയ കുട്ടികള്‍ മടങ്ങിവരാന്‍ വൈകി; പിതാവിന്റെ ക്രൂരമര്‍ദനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ