ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാം; യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് ലോഡ്ജിലെത്തിച്ചു ബലാത്സം​ഗം ചെയ്തു; യുവാവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 08:47 PM  |  

Last Updated: 29th September 2022 08:47 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം പെരുമ്പായിക്കോട് സ്വദേശി ശരത് ബാബുവാണ് പിടിയിലായത്. കരുനാ​ഗപ്പള്ളി സ്വദേശിയായ യുവതിയെ കായംകുളത്ത് എത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. 

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് ശരത് ബാബു യുവതിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുള്ള സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ കായംകുളത്തെ ലോഡ്ജില്‍ വിളിച്ചുവരുത്തി. ഇതിനു ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോട്ടയത്തു നിന്നാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബാറിൽ നിന്ന് പണം മോഷ്ടിച്ചു; കായംകുളത്ത് രണ്ട് പേർ പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ