പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ പ്രകടനം; ഇടുക്കിയിൽ ഏഴ് പേർക്കെതിരെ യുഎപിഎ; ഒളിവിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 07:01 PM  |  

Last Updated: 29th September 2022 07:01 PM  |   A+A-   |  

pfi

ടെലിവിഷൻ ദൃശ്യം

 

തൊടുപുഴ: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയിൽ പ്രകടനം നടത്തിയവർക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. നെടുങ്കണ്ടത്തായിരുന്നു കഴിഞ്ഞ ദിവസം പ്രകടനം നടന്നത്. ബാലൻ പിള്ള സിറ്റിയിൽ പ്രകടനം നടത്തിയ ഏഴ് പേർക്കെതിരെയാണ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ചുമത്തുന്ന യുഎപിഎ ചാർജ്ജ് ചെയ്തിരിക്കുന്നത്. 

പ്രകടനം നടത്തിയ ഏഴ് പേരും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. പ്രതികളെല്ലാം ക്യാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

അതിനിടെ തിരുവനന്തപുരത്തും രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഘടനയെ നിരോധിച്ച ശേഷം മുദ്രാവാക്യം വിളിച്ചതിനാണ് കേസ് എടുത്തതത്. തിരുവനന്തപുരം ജില്ലയിലെ കരവാരം നസീമിനെയും ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലീമിനുമെതിരെയാണ് പൊലീസ് യുഎപിഎ ചുമത്തിയത്.  

നിരോധിച്ച ശേഷം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പതാക കെട്ടിയിരുന്നു. അത് അഴിക്കാന്‍ വന്നപ്പോഴാണ് പ്രവര്‍ത്തകരായ നസീമും മുഹമ്മദും അനുകൂലമായി മുദ്രാവാക്യം വിളിച്ചത്.

ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. നിരോധിത സംഘടനയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനാലാണ് ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അനാവശ്യ തിടുക്കം വേണ്ട, വേട്ടയാടല്‍ പാടില്ല; നടപടികള്‍ നിയമപ്രകാരം മാത്രമേ ആകാവൂയെന്ന് മുഖ്യമന്ത്രി ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ