പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 05:27 PM  |  

Last Updated: 29th September 2022 05:27 PM  |   A+A-   |  

popular front

പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച് / ഫയല്‍ ചിത്രം

 

തിരുവനനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ്. സംഘടനയെ നിരോധിച്ച ശേഷം മുദ്രാവാക്യം വിളിച്ചതിനാണ് കേസ് എടുത്തതത്. തിരുവനന്തപുരം ജില്ലയിലെ കരവാരം നസീമിനെയും ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലീമിനുമെതിരെയാണ് പൊലീസ് യുഎപിഎ ചുമത്തിയത്.  

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ശേഷം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പതാക കെട്ടിയിരുന്നു. അത് അഴിക്കാന്‍ വന്നപ്പോഴാണ് പ്രവര്‍ത്തകരായ നസീമും മുഹമ്മദും പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത്. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

നിരോധിത സംഘടനയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനാലാണ് ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ ആറു വയസ്സുള്ള മകളുമായി പിതാവ് പുഴയില്‍ ചാടി; തിരച്ചില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ