പ്രായപരിധി മാനദണ്ഡം നടപ്പാക്കും; അത് കേന്ദ്രതീരുമാനം; മലക്കം മറിഞ്ഞ് ദിവാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 04:55 PM  |  

Last Updated: 30th September 2022 05:09 PM  |   A+A-   |  

cpi

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കവാടം

 

തിരുവനന്തപുരം:  സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ തന്നെ പതാക ഉയര്‍ത്തും. ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിന്റെതാണ് തീരുമാനം. പ്രായപരിധി തീരുമാനത്തിനെതിരെ പരസ്യപ്രതികരണം നടത്തിയതില്‍ കെഇ ഇസ്മയലിനെതിരെയും സി ദിവാകരനെതിരെ യോഗത്തില്‍ രൂക്ഷവിര്‍ശനവും ഉണ്ടായി.

ഇരുവരുടെയും പരസ്യപ്രതികരണം പാര്‍ട്ടിയില്‍  ഐക്യമില്ലെന്ന പ്രതീതി ഉണ്ടാക്കിയതായും കൊടിമരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ നിന്നു ദിവകരനും ഇസ്മയിലും വിട്ടുനിന്നതും ശരിയായില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

സംസ്ഥാന എക്‌സിക്യുട്ടീവില്‍ പ്രായപരിധി നടപ്പാക്കുമെന്ന് യോഗത്തിന് ശേഷം സി ദിവാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അത് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമാണെന്നും ദിവാകരന്‍ പറഞ്ഞു. പ്രായപരിധി ടപ്പാക്കിയാലും ഇല്ലെങ്കിലും സിപിഐയില്‍ തുടരുമെന്നായിരുന്നു ഇസ്മയലിന്റെ പ്രതികരണം. മത്സരം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അത് കണിയാനോട് ചോദിക്കണമെന്നും ഇസ്മയില്‍ പറഞ്ഞു. 

ഇന്ന് വൈകീട്ട് ആറ് മണിക്ക് സി ദിവാകരന്‍ പതാക ഉയര്‍ത്തുന്നതോടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും.
 

ഈ വാർത്ത കൂടി വായിക്കൂ 

സ്‌കൂള്‍ കായികമേള ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്;  കലോത്സവം ജനുവരി മൂന്നു മുതല്‍ കോഴിക്കോട് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ