കലവൂരില്‍ വന്‍ തീപിടിത്തം; കിടക്ക നിര്‍മ്മാണ ഫാക്ടറി കത്തിനശിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 03:27 PM  |  

Last Updated: 30th September 2022 03:27 PM  |   A+A-   |  

fire_alappuzha

കലവൂരിലെ കിടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തം/ ടെലിവിഷന്‍ ദൃശ്യം

 

ആലപ്പുഴ: കലവൂരില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ച് വന്‍ അപകടം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം ഫയര്‍ഫോഴ്‌സ് എത്താന്‍ അരമണിക്കൂര്‍ വൈകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രണ്ട് ഏക്കറോളം സ്ഥലത്ത് നീണ്ടുകിടക്കന്നതാണ് കിടക്ക ഫാക്ടറി. തീപിടിത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നു.

ഈ വാർത്ത കൂടി വായിക്കൂ 

അവതാരകയുമായി ഒത്തുതീര്‍പ്പ്; എഫ്‌ഐആര്‍ റദ്ദാക്കാന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ