സമരം നേരിടാന്‍ കെഎസ്ആര്‍ടിസി; ബദല്‍ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയമിക്കും; കാലാവധി കഴിഞ്ഞ PSC ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന 

നിലവില്‍ കാലാവധി കഴിഞ്ഞ PSC ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കി ലിസ്റ്റ് തയ്യാറാക്കുകയാണ്
കെഎസ്ആര്‍ടിസി / ഫയല്‍ചിത്രം
കെഎസ്ആര്‍ടിസി / ഫയല്‍ചിത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനായ ടിഡിഎഫ് നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍, പണിമുടക്ക് നേരിടാന്‍ ശക്തമായ നടപടികളുമായി മാനേജ്‌മെന്റ്. സമരം മൂലം തൊഴിലാളികളുടെ അഭാവം നേരിട്ടാല്‍ പകരം സംവിധാനം ഒരുക്കുന്നതിനായി താത്ക്കാലികമായി 'ബദലി' ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. 

നിലവില്‍ കാലാവധി കഴിഞ്ഞ PSC ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കി ലിസ്റ്റ് തയ്യാറാക്കുകയാണ്. താത്പര്യമുള്ള PSC Expired ഡ്രൈവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ പ്രായോഗിക പരിചയം തെളിയിക്കുന്ന  രേഖകള്‍ സഹിതം ഉള്ളവര്‍   എത്രയും വേഗം തൊട്ടടുത്തുള്ള KSRTC യൂണിറ്റുമായി ബന്ധപ്പെടണമെന്ന് എംഡി ആവശ്യപ്പെട്ടു. 

715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയില്‍  ദൈനംദിന വേതന വ്യവസ്ഥയിലാകും നിയമിക്കുക. സമര കാലയളവില്‍ പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുക എന്ന താത്പര്യാര്‍ത്ഥവും ബദലി എന്ന നിലയില്‍ മാത്രമായിരിക്കും ഇത്തരത്തില്‍  നിയോഗിക്കുന്നത് എന്നും കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് പേജിലൂടെ എംഡി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com