10 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 142 വർഷം തടവ്; ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 30th September 2022 09:05 PM  |  

Last Updated: 30th September 2022 09:05 PM  |   A+A-   |  

pocso_case

ആനന്ദ്

 

പത്തനംതിട്ട: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂർ സ്വദേശി പി ആർ ആനന്ദ(40) നെയാണ് പത്തനംതിട്ട പോക്സോ കോടതി 142 വർഷത്തെ തടവിന് വിധിച്ചത്.   

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസിലാണ് പ്രതിക്ക് ദീർഘകാല ശിക്ഷ വിധിച്ചത്. ഇവ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചികിത്സക്കെത്തിയ വിദ്യാർഥിനികളോട് മോശമായി പെരുമാറി; ഡോക്ടർക്ക് മർദ്ദനം, പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ