കളിക്കിടെ കൂട്ടുകാരുമായി വാക്കുതര്‍ക്കം;ഗുണ്ടാസംഘത്തിന്  15 കാരന്റെ ക്വട്ടേഷന്‍; മൂന്നുപേര്‍ക്ക് കുത്തേറ്റു, അറസ്റ്റ്

വാക്കുതര്‍ക്കത്തിന്റെയും കയ്യാങ്കളിയുടെയും വൈരാഗ്യത്തിലാണ് വിദ്യാര്‍ത്ഥി ക്വട്ടേഷന്‍ നല്‍കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് 15 വയസ്സുകാരന്റെ ക്വട്ടേഷനില്‍ മൂന്നുപേര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. മൂന്നുപേരെ ഗുണ്ടാസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. ക്വട്ടേഷന്‍ നല്‍കിയ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. കളിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിന്റെയും കയ്യാങ്കളിയുടെയും വൈരാഗ്യത്തിലാണ് വിദ്യാര്‍ത്ഥി ക്വട്ടേഷന്‍ നല്‍കിയത്. 

ഗുണ്ടാ നിയമപ്രകാരം ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മൂന്നംഗ ഗുണ്ടാസംഘം ഒരു ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു. പിന്നീട് ഇന്നലെ വൈകീട്ട് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ നാലുപേരെയും ആക്രമിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഗുണ്ടകളെയും 15 കാരനെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷന്‍ വിവരം പുറത്തുവരുന്നത്. കഴിഞ്ഞദിവസം 15 കാരനും സുഹൃത്തുക്കളും തമ്മില്‍ കളിക്കിടെ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി.

ഈ വൈരാഗ്യത്തിലാണ് ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. കുത്തേറ്റ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കേളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഷഹീന്‍, ഷാനവാസ്, 15 കാരന്‍ എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com