കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പിതാവ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. മുതിര്‍ന്ന നേതാക്കളായ കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സി ജോസഫ്, കോട്ടയം ഡിസിസി പ്രസിഡന്റ്, ചാണ്ടി ഉമ്മന്റെ സഹോദരിമാരായ അച്ചു ഉമ്മനും മറിയാ ഉമ്മനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.
വെറുപ്പിന്റെ രാഷ്ട്രീയമല്ല രാഹുല്‍ഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചയാവേണ്ടതെന്ന് ചാണ്ടി പറഞ്ഞു. ഇനി ഒരു മുഖ്യമന്ത്രിക്ക് നേരെയും കല്ലേറ് ഉണ്ടാവരുത്. ഉമ്മന്‍ചാണ്ടിയെ പോലെ ഒരു രാഷ്ട്രീയക്കാരനെയും വ്യക്തിപരമായി വേട്ടയാടപ്പെടരുതെന്നും പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായി
പാമ്പാടി ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു
ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി. കേന്ദ്രമന്ത്രി വി മുരളീധരന്‍, കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി രാധാ മോഹന്‍ അഗര്‍വാള്‍, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങി മുന്‍നിര നേതാക്കള്‍ക്കൊപ്പം എത്തിയാണ് ലിജിന്‍ നാമനിര്‍ദേശ പത്രിക നല്‍കുക. സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക