പാലക്കാട്: പ്രതിയുടെ കൈയിലുണ്ടായിരുന്ന വില പിടിപ്പുള്ള പേന പൊലീസ് ഇൻസ്പെക്ടർ കൈക്കലാക്കിയെന്നു പരാതി. അര ലക്ഷം രൂപയുടെ പേനയാണ് ഇൻസ്പെക്ടർ കൈക്കാലക്കിയത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ.
തൃത്താല സ്റ്റേഷനിലെ എസ്എച്ഒ ഒസി വിജയ കുമാറിനെതിരെയാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് നോർത്ത് സോൺ ഐജിക്കു റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ജൂണിൽ കാപ്പ നിയമപ്രകാരം അരസ്റ്റ് ചെയ്ത ഞാങ്ങാട്ടിരി സ്വദേശി തട്ടത്തിലകത്ത് ഫൈസലിൽ നിന്നു പൊലീസ് ഉദ്യോഗസ്ഥൻ 60,000 രൂപ വില വരുന്ന പേന കൈക്കലാക്കിയെന്നാണ് പരാതി.
കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷത്തിന്റെ ഭാഗമായാണ് പേന ഇയാളിൽ നിന്നു വാങ്ങിയത്. എന്നാൽ ഇതു കിട്ടിയതായി രേഖപ്പെടുത്തിയില്ല. പേന തിരികെ നൽകിയതുമില്ല.
ഇതോടെ പ്രതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലാണ് പരാതിപ്പെട്ടത്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ ഫൈസൽ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി.
എന്നാൽ പേനയിൽ ക്യാമറയുണ്ടെന്ന സംശയത്തിൽ പരിശോധിക്കാനാണ് പിടിച്ചെടുത്തതെന്നു പൊലീസ് പറയുന്നു. പിന്നീട് ഇതു തിരികെ നൽകിയപ്പോൾ വാങ്ങാൻ കൂട്ടാക്കിയില്ലെന്നും പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക