പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

പ്രോജക്ട് ചെയ്യാനെത്തി; വീട്ടമ്മയെ പീഡിപ്പിച്ച് ബംഗളൂരുവിലേക്ക് കടന്ന യുവാവിനെ പിടികൂടി 

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Published on

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം തോട്ടക്കാട് കോണ്‍വെന്റ് റോഡ് ചോതിരക്കുന്നേല്‍ ജോഷ്വ മൈക്കിളിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ മകളും മരുമകനും നടത്തുന്ന സ്ഥാപനത്തില്‍ പ്രോജക്ട് ചെയ്യാനെത്തിയ ജോഷ്വ ഇവര്‍ക്കൊപ്പം ഫ്‌ലാറ്റില്‍ ആയിരുന്നു താമസം.

തുടര്‍ച്ചയായി ശല്യം ചെയ്യാറുണ്ടെന്നും മകളും മരുമകനും ഇല്ലാതിരുന്ന സമയത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് വീട്ടമ്മയുടെ മൊഴി. സംഭവത്തെ തുടര്‍ന്ന് ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ അവിടെ നിന്ന് ഇന്‍ഫോപോര്‍ക്ക് പൊലീസ് പിടികൂടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com