ട്രെയിനിറങ്ങിയത് 16 കിലോ കഞ്ചാവുമായി; ബാ​ഗിൽ സംശയം തോന്നി പൊലീസ്; മൂന്ന്  ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ ലഹരി വില്പന ലക്ഷ്യം വെച്ചാണ് പ്രതികൾ വൻതോതിൽ കഞ്ചാവ് കൊണ്ടുവന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Published on
Updated on

കോഴിക്കോട് : കോഴിക്കോട് 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന്  ഒഡീഷ സ്വദേശികൾ അറസ്റ്റിൽ.  നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു (36), ബസന്ത് കുമാർ സാഹു (40),കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരാണ് പിടിയിലായത്. പത്തുലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. 

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ ലഹരി വില്പന ലക്ഷ്യം വെച്ചാണ് പ്രതികൾ വൻതോതിൽ കഞ്ചാവ് കൊണ്ടുവന്നത്.  നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു പദ്ധതി. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.  

മാങ്കാവ് തലക്കുളങ്ങര യുപി സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഒറീസ്സയിൽ നിന്ന് പുലർച്ചെ കോഴിക്കോട് ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോൾ സംശയം തോന്നി, മാങ്കാവ് വെച്ച് തടഞ്ഞ് ഇവരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാ​ഗിൽ കഞ്ചാവ് കണ്ടെത്തിയത്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com