കൊച്ചി: കയറ്റത്തില്‍ പിന്നോട്ട് ഉരുണ്ട മിനി ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പേഴയ്ക്കാപ്പിള്ളി താണിച്ചോട്ടില്‍ മീരാന്‍ കുഞ്ഞിന്റെയും സുഹറയുടെയും മകന്‍ ടി എം ഷിയാസ് (40) ആണ് മരിച്ചത്.പായിപ്ര സഹകരണ സംഘം കലക്ഷന്‍ ഏജന്റാണ്.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് മൂവാറ്റുപുഴ തട്ടുപ്പറമ്പ് പള്ളിപ്പടി റോഡിലാണ് സംഭവം. സിമന്റ് കട്ടയുമായി കയറ്റം കയറുന്നതിനിടെ ടിപ്പര്‍ പുറകിലേക്ക് ഉരുണ്ടിറങ്ങുകയായിരുന്നു. ബാങ്കിന്റെ വൈകീട്ടുള്ള പിരിവിനായി പോകുന്നതിനിടെയാണ് ഷിയാസ് ടിപ്പറിന് പിന്നില്‍പ്പെടുന്നത്. നാട്ടുകാരെത്തി ഉടന്‍ തന്നെ ആലുവ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.സിപിഎം പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ പായിപ്ര മേഖലാ കമ്മിറ്റി മുന്‍ ട്രഷററുമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ