മുഖ്യമന്ത്രിക്ക് നേരെ കരിങ്കോടി: ആറ്റിങ്ങലിൽ യൂത്ത് കോൺ​ഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം

ആറ്റിങ്ങള്‍ ആലങ്കോടു ജംക്ഷനിൽ വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്
മുഖ്യമന്ത്രിക്ക് നേരെ കരിങ്കോടി: ആറ്റിങ്ങലിൽ യൂത്ത് കോൺ​ഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺ​ഗ്രസ്സും ഡിവൈഎഫ്ഐയും തമ്മിലുള്ള സംഘർഷം തുടരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. 

ആറ്റിങ്ങള്‍ ആലങ്കോടു ജംക്ഷനിൽ വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. റോഡിന്റെ വശങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഇവര്‍ കരിങ്കൊടി വീശി. 

ഇതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായി. പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതോടെ ലാത്തി വീശുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് നീക്കി. 

അതിനിടെ യുവമോര്‍ച്ചയും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കല്ലമ്പലത്തുവച്ചാണ് യുവമോര്‍ച്ച പ്രവര്‍ക്കര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. കറുത്ത വസ്ത്രം ധരിച്ചാണ് ഇവര്‍ എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com