ശിവ​ഗിരിയിൽ ഇന്ന് തീർത്ഥാടന മഹാസമ്മേളനം; കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും

ജനുവരി ഒന്നിനാണ് തീര്‍ത്ഥാടനം സമാപിക്കുക
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ / പിടിഐ
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ / പിടിഐ
Updated on

തിരുവനന്തപുരം: ​ശിവ​ഗിരിയിൽ ഇന്ന് തീർത്ഥാടന മഹാസമ്മേളനം. രാവിലെ അഞ്ച് മണിക്ക് തീർത്ഥാടക ഘോഷയാത്രയ്ക്ക് ശേഷം പത്ത് മണിക്ക് തീർത്ഥാടക ‌സമ്മേളനം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും.

അലങ്കരിച്ച ഗുരുദേവ വാഹനത്തിന് ഭക്തജനങ്ങൾ അകമ്പടി സേവിച്ച് ശിവഗിരി പ്രാന്തം, മൈതാനം റെയിൽവെ സ്റ്റേഷൻ വഴി തിരികെ മഹാസമാധി പീഠത്തിൽ എത്തിച്ചേരും. ജനുവരി ഒന്നിനാണ് തീര്‍ത്ഥാടനം സമാപിക്കുക.

തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്‍ചാര്‍ജ് അനില്‍ ജോസ് ജെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com