പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെ; എല്‍ഡിഎഫും ബിജെപിയും മത്സരത്തിന് നിന്ന് പിന്മാറണം: കെ സുധാകരന്‍

ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കെ സുധാകരന്‍ പറഞ്ഞു
ഉമ്മൻചാണ്ടിക്ക് രാഹുൽ​ഗാന്ധി അന്ത്യാഞ്ജലി അർപ്പിക്കുന്നു/ ഫയൽ
ഉമ്മൻചാണ്ടിക്ക് രാഹുൽ​ഗാന്ധി അന്ത്യാഞ്ജലി അർപ്പിക്കുന്നു/ ഫയൽ

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ഥാനാര്‍ത്ഥി ആരെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബം തീരുമാനിക്കും. ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മാനിച്ച് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഇടതുമുന്നണി കാണിക്കണമെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. 

മത്സരം ഒഴിവാക്കുന്നതിനെപ്പറ്റി ബിജെപിയും ചിന്തിക്കണം. പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുന്നതിന് മുമ്പ് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായം പറഞ്ഞത് ശരിയായില്ല. കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. 

നാളെ വൈകീട്ട് നാലുമണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് ഉമ്മന്‍ചാണ്ടി അനുസമരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് അധ്യക്ഷന്‍. പരിപാടിയിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കളെ ക്ഷണിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com