ബന്ധുവിന് തോന്നിയ സംശയം; ജയ്‌മോന്റെ ജാഗ്രത നിര്‍ണായകമായി; നൗഷാദിനെ കണ്ടെത്തിയത് ഇങ്ങനെ

കേസും അന്വേഷണവുമൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ലെന്നും ജയ്‌മോന്‍ പറയുന്നു
നൗഷാദ്, ജയ്‌മോന്‍/ ടിവി ദൃശ്യം
നൗഷാദ്, ജയ്‌മോന്‍/ ടിവി ദൃശ്യം

തൊടുപുഴ: തൊമ്മന്‍കുത്ത് പ്രദേശവാസിയായ ഒരു ബന്ധു തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ പൊലീസുകാരന് നല്‍കിയ വിവരമാണ് നൗഷാദ് തിരോധാനക്കേസില്‍ വഴിത്തിരിവായത്. വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ നൗഷാദിനെപ്പോലെ ഒരാള്‍ തൊമ്മന്‍കുത്തിലുണ്ടെന്ന്  പൊലീസുകാരനായ ജയ്‌മോനെ അറിയിച്ചു. തൊമ്മന്‍കുത്തിന് സമീപത്താണ് ജയ്‌മോന്‍ താമസിക്കുന്നത്. 

ഒരാളെ കൊന്നുകുഴിച്ചുമൂടിയെന്ന വാര്‍ത്ത ശ്രദ്ധിച്ചിരുന്നുവെന്ന് ജയ്‌മോന്‍ പറഞ്ഞു. രാവിലെ എട്ടുമണിയോടെയാണ് ബന്ധു നൗഷാദിനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ അടുത്ത് താമസിക്കുന്നുണ്ടെന്ന് സംശയം പറഞ്ഞത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുടെ നമ്പറും സംഘടിപ്പിച്ച് തന്നു. ഇതോടെ യുവാവ് നൗഷാദ് ആണോയെന്ന് ഉറപ്പാക്കാന്‍ ബൈക്കുമെടുത്ത് അവിടേക്ക് പോകുകയായിരുന്നുവെന്ന് ജയ്‌മോന്‍ പറഞ്ഞു. 

വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്തായിരുന്നു അയാള്‍ താമസിച്ചിരുന്നത്. തൊടുപുഴ ഡിവൈഎസ്പിയെ പോകുന്ന കാര്യം ഫോണില്‍ അറിയിച്ചു. ചെല്ലുമ്പോള്‍ അയാള്‍ വീടിന് സമീപത്തുതന്നെയുള്ള പണിസ്ഥലത്തേക്ക് പോയിരുന്നു. നിങ്ങളെ കാണാതായത് അന്വേഷിക്കുന്നുണ്ടെന്ന് നൗഷാദിനോട് പറഞ്ഞു. അവിടെ നിന്നും മറ്റൊരാളെയും കൂട്ടി നൗഷാദിനെ ജീപ്പില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. 

കേസും അന്വേഷണവുമൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ലെന്നും ജയ്‌മോന്‍ പറയുന്നു. നൗഷാദിനെ കൂടല്‍ പൊലീസിന് കൈമാറിയെന്നും, പത്തനംതിട്ട കോടതിയില്‍ ഹാജരാക്കുമെന്നും തൊടുപുഴ ഡിവൈഎസ്പി വ്യക്തമാക്കി. നാടുവിട്ടശേഷം നേരെ തൊടുപുഴയിലേക്ക് വരികയായിരുന്നുവെന്നും, തിരികെ നാട്ടിലേക്ക് പോകാന്‍ ഭയമാണെന്നും നൗഷാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാര്യ വിളിച്ചുകൊണ്ടു വന്ന ചിലര്‍ മർദ്ദിച്ചിട്ടുണ്ടെന്നും നൗഷാദ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com