കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം: അധ്യാപകന്‍ അറസ്റ്റില്‍

അധ്യാപകനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്
ഷാനവാസ്/ ടിവി ദൃശ്യം
ഷാനവാസ്/ ടിവി ദൃശ്യം
Updated on

കോഴിക്കോട്: കെഎസ് ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കുറുമ്പായില്‍ സ്വദേശി ഷാനവാസിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. 

വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ വെച്ച് ഇന്നലെ വൈകീട്ടാണ് സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയും ബസ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു. 

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം അധ്യാപകനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പൂവമ്പയി എഎം ഹയര്‍സെകക്ന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ്. കൂടാതെ ഹജ് ട്രെയിനര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com