
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഡോ. എന്‍ ബാബു അന്തരിച്ചു. 86 വയസ്സായിരുന്നു. കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ആണ്.
വിവിധ കോളജുകളില്‍ ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഉൾനാടന്‍ മത്സ്യഗവേഷണ സ്ഥാപനത്തിലും വിജ്ഞാന മന്ദിരത്തിലും ജോലി നോക്കിയിട്ടുണ്ട്.
സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സ് ഡയറക്ടറായും എംജി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മരിക്കാത്ത ഓര്‍മ്മകള്‍ എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക