വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു; ഗൃഹനാഥന്‍ ജീവനൊടുക്കിയ നിലയില്‍ 

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍
വയനാട്ടിൽ കൊലപാതകം നടന്ന വീടിന്റെ ദൃശ്യം, സ്ക്രീൻഷോട്ട്
വയനാട്ടിൽ കൊലപാതകം നടന്ന വീടിന്റെ ദൃശ്യം, സ്ക്രീൻഷോട്ട്
Published on
Updated on

കല്‍പ്പറ്റ: വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശേഷം പുത്തന്‍പുരയ്ക്കല്‍ ഷാജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എങ്കിലും പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഷാജു വീട്ടിലേക്ക് വരരുതെന്ന് കോടതി ഉത്തരവുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഷാജു വീട്ടില്‍ എത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബന്ധുക്കള്‍ ബിന്ദുവിനെയും ബിന്ദുവിന്റെ മകനെയും വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സമീപവാസികളോട് അന്വേഷിക്കാന്‍ പറഞ്ഞു.

 സമീപവാസികള്‍ വന്നുനോക്കുമ്പോഴാണ് ബിന്ദുവിനെയും ബേസിലിനെയും വീട്ടില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ വിശദമായി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ജീവനൊടുക്കിയ നിലയില്‍ ഷാജുവിന്റെ മൃതദേഹവും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com