
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വൈകാരിക തരംഗം എന്ന ചിത്രം മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രധാന ചര്‍ച്ച രാഷ്ട്രീയമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ഈസി വാക്കോവറില്‍ ജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തുടക്കത്തിലേ പ്രതീക്ഷ. എന്നാല്‍ അതുമാറി. അവകാശവാദത്തിന് ഇല്ലെന്നും പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മറ്റ് മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുപ്പള്ളി വളരെ പുറകിലാണ്. അത് വസ്തുതയാണ്. പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ചയായി. പ്രചാരണരംഗത്ത് എല്‍ഡിഎഫ് ബഹുദൂരം മുന്നോട്ടുപോയി. 1,76,000ത്തോളം വരുന്ന വോട്ടര്‍മാരുള്ള മണ്ഡലത്തെ ഫലപ്രദമായി എല്‍ഡിഎഫ് പരിശോധിച്ചിട്ടുണ്ട്. വോട്ടര്‍മാരെ നേരിട്ടുകാണുന്ന രീതിയാണ് സ്വീകരിച്ചത്. മിക്കവാറും എല്ലാവരെയും കണ്ടിട്ടുണ്ട്.മുഖ്യമന്ത്രി പങ്കെടുത്ത എട്ട് യോഗം ഉള്‍പ്പടെ പ്രചാരണരംഗത്ത് വലിയ ജനാവലിയാണ് ഉണ്ടായതെന്നും ഗോവിന്ദന്‍ പറഞ്ഞു.
മത്സരം യുഡിഎഫ് എല്‍ഡിഎഫ് ബിജെപി എന്ന തലത്തില്‍ രാഷ്ട്രീയ വിഭജനത്തിലേക്ക് കാര്യങ്ങള്‍ വന്നിട്ടുണ്ട്. അതേസമയം, ബിജെപിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വോട്ടുകുറഞ്ഞാല്‍ രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റിലേക്ക് പോയെന്ന് പകല്‍ വെളിച്ചം പോലെ കേരളീയര്‍ക്ക് വ്യക്തമാകും. പുതുപ്പള്ളിയില്‍ പ്രചാരണത്തിന് എത്തിയ എകെ ആന്റണി പോലും രാഷ്ട്രീയം പറയുന്നതിന് പകരം വൈകാരികതലത്തില്‍ വോട്ടുനേടാന്‍ മാത്രമാണ് ശ്രമിച്ചതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോ പല പല സര്‍വേയും വന്നിട്ടുണ്ട്. ഇനിയും വരും. അതൊക്കെ കള്ളപ്രചാര വേലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക