കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി നാലു യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. 58.42 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് സ്വദേശി മുഹമ്മദ് റഷീദ് എന്നിവരെ പാലാരിവട്ടത്തു നിന്നാണ് പൊലീസ് പിടികൂടിയത്. കാറിലെത്തിച്ച എംഡിഎംഎ പാലാരിവട്ടത്ത് ഹോട്ടലിന് സമീപം വെച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
കൊച്ചി സ്വദേശികളായ സുള്‍ഫിക്കര്‍, നോയല്‍ എന്നിവരാണ് കൊച്ചിയിലെ ശാന്തിപുരത്തു നിന്നും പിടിയിലായത്. വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇവരും പിടിയിലാകുന്നത്.
അങ്കമാലിയില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കളും പിടിയിലായിട്ടുണ്ട്. ജോണ്‍ ജോയ്, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 150 ഗ്രാം ലഹരിമരുന്ന് കണ്ടെടുത്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക