സ്വത്ത് ഭാഗം വയ്ക്കുന്നതിൽ തർക്കം; മരുമകന്റെ വെട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2023 08:59 PM |
Last Updated: 01st April 2023 08:59 PM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് ദാരുണ സംഭവം. ആമ്പക്കാട് ഭാസ്കരന്റെ ഭാര്യ രാജമ്മ (68) ആണ് മരിച്ചത്.
സംഭവത്തിൽ ഭാസ്കരന് ഗുരുതര പരിക്കേറ്റു. ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ മകളുടെ ഭർത്താവാണ് വാക്കത്തിയുമായി ആക്രമിച്ചത്. സ്വത്ത് ഭാഗം വയ്ക്കലുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിശ്വനാഥന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ