നടന്നുപോയ ദമ്പതികളെ മിനിലോറി ഇടിച്ചു; ഭര്‍ത്താവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2023 09:40 PM  |  

Last Updated: 01st April 2023 09:40 PM  |   A+A-   |  

sathyan

മരിച്ച സത്യന്‍തൃശൂര്‍: കാല്‍നടയാത്രികരായ ദമ്പതികളെ മിനിലോറി ഇടിച്ചു. ഭര്‍ത്താവ് മരിച്ചു. കുമരനല്ലൂര്‍ വെള്ളാളൂര്‍ സ്വദേശി സത്യന്‍ (45) ആണ് മരിച്ചത്. പടിഞ്ഞാറങ്ങാടി തൃത്താല റോഡില്‍ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

എടപ്പാള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപപകടത്തിന് പിന്നാലെ ഉടനെതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സത്യന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്തു നിന്നും ഒരാഴ്ച മുമ്പാണ് സത്യന്‍ നാട്ടിലെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ വിശ്വനാഥന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ