മുഖ്യമന്ത്രി ഇന്ന് വയനാട്ടില്‍; വനസൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2023 06:43 AM  |  

Last Updated: 02nd April 2023 06:43 AM  |   A+A-   |  

pinarayijkojolj

പിണറായി വിജയൻ

 

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 ന് വനസൗഹൃദ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. വയനാട് മെഡിക്കല്‍ കോളജിലെ മള്‍ട്ടിപര്‍പ്പസ് ബ്ലോക്കും കാത്ത് ലാബും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

രാവിലെ മാനന്തവാടിയില്‍ നടക്കുന്ന വന സൗഹൃദ സദസ്സില്‍ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, കര്‍ഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 

വയനാട് മെഡിക്കല്‍ കോളജിലെ മള്‍ട്ടിപര്‍പ്പസ് ബില്‍ഡിങ്ങ്, കാത്ത് ലാബ് എന്നിവയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മാനന്തവാടിയില്‍ ഇന്നലെ വിളംബര റാലി നടത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 വിശ്വനാഥന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ