കെസി വേണു​ഗോപാലിന്റെ ഫോൺ ഹാക്ക് ചെയ്തു, പണം ആവശ്യപ്പെട്ട് നേതാക്കന്മാർ‌ക്ക് ഫോൺകോളുകൾ; പരാതി നൽകി

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വേണു ​ഗോപാൽ തന്നെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കിയത്
കെ സി വേണുഗോപാല്‍/ എഎന്‍ഐ
കെ സി വേണുഗോപാല്‍/ എഎന്‍ഐ

തിരുവനന്തപുരം; തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ. പണവും രേഖകളും ആവശ്യപ്പെട്ടുകൊണ്ട് വിവിധ പിസിസി അധ്യക്ഷന്മാർക്കും നേതാക്കൾക്കും ഫോൺ സന്ദേശം ലഭിച്ചു.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വേണു ​ഗോപാൽ തന്നെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കിയത്. ചൊവ്വാഴ്ച മുതലാണ് ഇത്തരത്തിലുള്ള കോളുകൾ ലഭിക്കാൻ തുടങ്ങിയത് എന്നാണ് പറയുന്നത്.   തന്റെ നമ്പറിൽ നിന്ന് സംശയകരമായ കോളുകൾ വരികയാണ് റിപ്പോർട്ട് ചെയ്യണമെന്നും വേണു​ഗോപാൽ ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിൽ കെ.സി.വേണുഗോപാലിന്റെ സെക്രട്ടറി കെ.ശരത് ചന്ദ്രൻ, ഡിജിപി അനിൽ കാന്തിന് പരാതി നൽകി. ഇത്തരത്തിൽ വന്ന കോളുകളുടെ വിവരങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഉടനടി നടപടിയെടുക്കണം എന്നാണ് ആവശ്യപ്പെടുന്നത്. പരാതിയുടെ പകർപ്പ് വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com