ആദ്യം ചാലക്കുടിയില്‍, പിന്നീട് ചേര്‍ത്തലയില്‍; അനിലിന്റെ സ്ഥാനാര്‍ഥി മോഹത്തിനു തടസ്സം നിന്നത് ആന്റണി

കുടുംബത്തിലെ ആര്‍ക്കും പ്രത്യേക പരിഗണനയൊന്നും വേണ്ടെന്ന ആന്റണിയുടെ നിലപാട് അനിലിനു തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍
അനില്‍ ആന്റണി, എകെ ആന്റണി/ഫയല്‍
അനില്‍ ആന്റണി, എകെ ആന്റണി/ഫയല്‍

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവാന്‍ അനില്‍ ആന്റണി താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ എകെ ആന്റണി ഇടപെട്ട് അതു തള്ളുകയായിരുന്നെന്നും റിപ്പോര്‍ട്ട്. അതിനു മുമ്പ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലും അനില്‍ ശ്രമം നടത്തിയിരുന്നെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആന്റണിയുടെ തട്ടകമായ ചേര്‍ത്തലയില്‍ 2021ല്‍ അനിലിനു നോട്ടമുണ്ടായിരുന്നു. ഇതിനായി നീക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ കുടുംബത്തിലെ ആര്‍ക്കും പ്രത്യേക പരിഗണനയൊന്നും വേണ്ടെന്ന ആന്റണിയുടെ നിലപാട് അനിലിനു തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2018ലെ പ്രളയകാലത്ത് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലുമായി ചേര്‍ന്ന് ചാലക്കുടിയില്‍ അനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ ചില ശ്രമങ്ങള്‍ നടത്തി. അതും ആന്റണി ഇടപെട്ട് തടയുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്ഥാനാര്‍ഥിയാവാനുള്ള ശ്രമങ്ങള്‍ പാളിയതോടെ കോണ്‍ഗ്രസിന്റെ സംഘടനാ പദവിയില്‍ അനിലിനെ എത്തിക്കാന്‍ പാര്‍ട്ടിയിലെ തന്നെ ചിലര്‍ നീക്കം നടത്തി. ഇവിടെയും ആന്റണി തടസ്സം നിന്നതോടെ അനില്‍ പതുക്കെപ്പതുക്കെ പിന്‍വാങ്ങുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com