'പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെ പ്രതീകം'; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറു മുഖ്യമന്ത്രിയും 

By സമകാലികമലയാളം ഡെസ്ക്  |   Published: 08th April 2023 08:53 PM  |  

Last Updated: 08th April 2023 08:53 PM  |   A+A-   |  

pinarayi-arif

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും.' പ്രത്യാശയുടെയും പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റര്‍. അപരനെ സ്‌നേഹിക്കുകയും അവന്റെ വേദനയില്‍ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമര്‍പ്പണമാണ് ഈസ്റ്ററിന്റെ യഥാര്‍ത്ഥ സന്ദേശം. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാന്‍ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ ദിനം ആഘോഷിക്കാം. ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍'.- മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. 

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈസ്റ്റര്‍ ആശംസ നേര്‍ന്നു. 'ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷമായ ഈസ്റ്റര്‍ എല്ലാവരുടെയും മനസ്സില്‍ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവര്‍ക്ക് സ്‌നേഹവും ആശ്വാസവും പകരാന്‍ ഈസ്റ്റര്‍ ആഘോഷം നമുക്ക് പ്രചോദനമേകട്ടെ' - ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ വിഷു-റംസാന്‍ ചന്തകള്‍ 12മുതല്‍

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ