കോട്ടയം: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ഈരാറ്റുപേട്ടയിലാണ് 21കാരൻ അറസ്റ്റിലായത്. ഇടുക്കി ഉപ്പുതറ ചമ്പാരിയിൽ വീട്ടിൽ സാന്റോ വർഗീസിന്റെ മകൻ പ്രഭാതാണ് പിടിയിലായത്.
ഇയാൾ കഴിഞ്ഞ ദിവസം വാഗമൺ കുരിശുമല ഭാഗത്ത് നിന്നു ബൈക്ക് മോഷ്ടിച്ചിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പിന്നാലെയാണ് ഇയാൾ പിടിയിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ