'നല്ലകാര്യം;ഇതേവരെയുള്ളതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കില്‍'; മോദിയുടെ പള്ളി സന്ദര്‍ശനത്തിനെതിരെ പിണറായി

By സമകാലികമലയാളം ഡെസ്ക്  |   Published: 10th April 2023 07:00 PM  |  

Last Updated: 10th April 2023 07:15 PM  |   A+A-   |  

pinarayi_vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രൈസ്തവ ദേവാലയ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ഉള്ളതിനെല്ലാം പ്രായശ്ചിത്തമാണെങ്കില്‍ നല്ലത്. എന്നാല്‍ ഇത് അങ്ങനെയല്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എല്ലാവിഭാഗം ജനങ്ങളും നല്ല കുളിര്‍മയോടെയാണ് ഈസ്റ്ററിനെ വരവേറ്റത്.  ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ പ്രമുഖമായ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കുകയുണ്ടായി. നല്ലകാര്യം. ഇതേവരെയുള്ളതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കില്‍. എന്നാല്‍ ഇതിനെ അങ്ങനെ കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സംഘപരിവാര്‍ ആക്രമം നടക്കാത്തതിന് കാരണം ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണ്. സംഘപരിവാറിന്റെ തനിനിറം മതനിരപേക്ഷ സമൂഹം മനസിലാക്കും. ആര്‍എസ്എസിന്റേത് കപട മതേതരത്വമാണെന്നും പിണറായി പറഞ്ഞു.

ബിജെപി അധികാരത്തില്‍ നിന്ന് ഇറങ്ങണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയില്‍ ഏതെങ്കിലും തരത്തില്‍ ഒരു പൊതുമുന്നണി സ്ഥാപിക്കാനുള്ള സാധ്യത വിരളമാണ്. അപ്പോഴാണ് പ്രായോഗികരൂപം ചിന്തിക്കേണ്ടത്. മുന്‍ തെരഞ്ഞടുപ്പുകളില്‍ എല്ലാം ഉണ്ടായിട്ടുള്ളത് സംസ്ഥാന അടിസ്ഥാനത്തിലുള്ള കൂട്ടുകെട്ടുകളാണ്. അതിന് നേതൃത്വം കൊടുക്കാന്‍ സംസ്ഥാനങ്ങളില്‍ നല്ല ശേഷിയും ജനപിന്തുണയുമുള്ള പ്രാദേശിക രാഷ്ട്രീയ കക്ഷികളുണ്ട്. അവയുടെ നേതൃത്വത്തില്‍ അവിടങ്ങളില്‍ കൂട്ടുകെട്ട് ഉണ്ടാവട്ടെ. ബിജെപിക്കെതിരെ എതിര്‍ക്കാന്‍ ആരൊക്കെ തയ്യാറാുണ്ടോ, അവരെ ആ സംസ്ഥാനത്ത് അണിനിരത്തുക. അങ്ങനെ ബിജെപിയുടെ സാന്നിധ്യം അവിടെ കുറച്ചുകൊണ്ടുവരിക. ഇങ്ങനെ വന്നാല്‍ ബിജെപിയെ വലിയ തോതില്‍ പരാജയപ്പെടുത്താന്‍ കഴിയും. ഈയൊരു വിശാല സമീപനം സ്വീകരക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നാണ് കാണേണ്ടതെന്നും പിണറായി പറഞ്ഞു
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ടിപ്പര്‍ ഇടിച്ച് കൊലക്കേസ് പ്രതി മരിച്ച സംഭവം;  കൊലപാതകമെന്ന് പൊലീസ്; പ്രതി കോടതിയില്‍ കീഴടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ