മുതലമടയില്‍ ഇന്ന് ഹര്‍ത്താല്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 11th April 2023 06:31 AM  |  

Last Updated: 11th April 2023 06:31 AM  |   A+A-   |  

Hartal

ഹര്‍ത്താല്‍/ പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ പ്രശ്‌നക്കാരനായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. പഞ്ചായത്തു പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. 

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. നെന്മാറ എംഎല്‍എ കെ ബാബുവാണ് ഹര്‍ജി നല്‍കിയത്. ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പറമ്പിക്കുളം മേഖലയോടു ചേര്‍ന്ന് ആറു പഞ്ചായത്തുണ്ട്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റിയാല്‍ ഈ പഞ്ചായത്തിലുള്ളവര്‍ക്ക് ഭീഷണിയാണ്. വിദഗ്ധ സമിതി ഈ പഞ്ചായത്തിലുള്ളവരുടെയോ, ഈ മേഖലയിലുള്ള ആരുടേയും അഭിപ്രായം തേടാതെയാണ് അരിക്കൊമ്പനെ മാറ്റാന്‍ തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദുരിതാശ്വാസ ഫണ്ട് കേസ് :  റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ