ഇ കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നത്?; റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമായി: രൂക്ഷവിമർശനവുമായി ഹൈക്കോടതി

മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

കൊച്ചി: കൊച്ചിയിലെ റോഡരികിലെ മാലിന്യക്കൂമ്പാരം ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമായെന്നാണ് കോടതിയുടെ വിമർശനം. ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കുറ്റപ്പെടുത്തൽ. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച കൊച്ചിയിലെ ജലസ്രോതസുകളിലെ സാംപിളുകളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് എറണാകുളം കലക്ടർ‌ ഹൈക്കോടതിയിൽ അറിയിച്ചു. ഇ കോളി ബാക്ടിരിയ ഉള്ള ജലമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്നാണ് കോടതി ചോദിച്ചത്. 

കൊച്ചിയിൽ പ്രതിദിനം 210-230 ടൺ ജൈവമാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് കോർപ്പറേഷൻ കോടതിയിൽ അറിയിച്ചത്. ഏപ്രിൽ നാല് മുതൽ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെന്ന് കോർപറേഷൻ വ്യക്തമാക്കി. മാലിന്യങ്ങൾ കൂടിക്കലർന്ന നിലയിലാണ് റോഡരികിൽ തള്ളുന്നത്. ഇതാണ് പ്രധാന വെല്ലുവിളിയെന്നും കോർപ്പറേഷൻ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com