ഈസ്റ്ററിന്റെ തലേന്ന് വിറ്റത് 87 കോടിയുടെ മദ്യം; ചാലക്കുടി ഒന്നാമത്

By സമകാലികമലയാളം ഡെസ്ക്  |   Published: 11th April 2023 07:00 PM  |  

Last Updated: 11th April 2023 07:00 PM  |   A+A-   |  

Liquor sale in kerala

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്. ഈസ്റ്ററിന്റെ തലേദിവസം ബെവ്‌കോ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് വിറ്റഴിച്ചത്. വില്‍പ്പനയില്‍ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്. ചാലക്കുടി ഷോപ്പില്‍ 65.95 ലക്ഷത്തിന്റെ വില്‍പ്പനയുണ്ടായി.

നെടുമ്പാശേരിയാണ് രണ്ടാമത്. 59.12 ലക്ഷത്തിന്റ മദ്യവില്‍പ്പനയാണ് നടന്നത്. ഇരിങ്ങാലക്കുട 58.28 ലക്ഷം, തിരുവമ്പാടി 57.30 ലക്ഷം, കോതമംഗലം 56.68 ലക്ഷം എന്നിങ്ങനെയാണു മദ്യവില്‍പനയുടെ കണക്ക്. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ വില്‍പ്പന ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 13.28 കോടിയുടെ വര്‍ധനവുണ്ടായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സാറ്റലൈറ്റ് റേഡിയോ കോളര്‍ റെഡി; നാളെയോ മറ്റന്നാളോ എത്തും, അരിക്കൊമ്പന്‍ ദൗത്യം ഉടന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ