റോഡിലെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കാൻ ശ്രമം; ബം​ഗളൂരുവിൽ മലയാളിക്ക് ദാരുണാന്ത്യം

റോഡരികിലെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അന്ത്യം
അക്ബർ അലി
അക്ബർ അലി

ബം​ഗളൂരു; ഷോക്കേറ്റയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബം​ഗളൂരുവിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തിൽ കോയാമുവിന്റ മകൻ അക്ബർ അലി(36)യാണ് മരിച്ചത്. റോഡരികിലെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അന്ത്യം. അപകടത്തിൽപെട്ട ആൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി 12.30ന് ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബർ അലി. ഇതിനി​ടെ മഡിവാള പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് ഒരാൾക്ക് ഷോക്കേൽക്കുന്നതു കണ്ടു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അക്ബർ അലി ഷോക്കേറ്റ് മരിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com