തെക്കന്‍ ജില്ലകളില്‍ ഇക്കുറി മഴ കനക്കും, വടക്ക് കുറയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2023 09:28 AM  |  

Last Updated: 12th April 2023 09:28 AM  |   A+A-   |  

rain

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കാലവര്‍ഷത്തില്‍ കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ശരാശരിയിലും ഉയര്‍ന്ന മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കന്‍ ജില്ലകളില്‍ മഴ കുറവായിരിക്കും. 

മെയ് അവസാന വാരം ഐഎംഡി പുറത്തിറക്കുന്ന പുതുക്കിയ പ്രവചനത്തില്‍ ഇതു മാറിയേക്കാം. കഴിഞ്ഞ 2 വര്‍ഷങ്ങളിലും ആദ്യഘട്ട പ്രവചനത്തില്‍ ശരാശരിയിലും ഉയര്‍ന്ന മഴയെന്നു വിലയിരുത്തിയിരുന്നു. എന്നാല്‍, മെയിലെ വിലയിരുത്തലില്‍ ആ തോത് കുറച്ചിരുന്നു. രാജ്യത്താകെ കാലവര്‍ഷം സാധാരണ നിലയിലായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍. 

ശരാശരിയിലും കുറവ് മഴയായിരിക്കും ഈ കാലവര്‍ഷത്തില്‍ ലഭിക്കുകയെന്ന് സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിച്ചതിന്റെ പിറ്റേന്നാണ് ഐഎംഡിയുടെ വിലയിരുത്തല്‍. 

സമുദ്രോപരിതലത്തെ അസാധാരണമായ വിധം ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമായ എല്‍ നിനോ കാലവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മഴയുടെ അളവിനെ ബാധിക്കാനിടയുണ്ട്. എന്നാല്‍ എല്‍ നിനോ രൂപപ്പെട്ട എല്ലാ വര്‍ഷങ്ങളും മോശം കാലവര്‍ഷമല്ല നല്‍കിയതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എല്‍ നിനോ ഉണ്ടായിരുന്ന പല വര്‍ഷങ്ങളിലും ശരാശരിയോ അതിലേറെയോ മഴ ലഭിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ