അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വേണ്ട; മറ്റന്നാൾ നെല്ലിയാമ്പതിയിൽ ഹര്‍ത്താല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2023 08:17 PM |
Last Updated: 15th April 2023 08:17 PM | A+A A- |

അരിക്കൊമ്പൻ, സ്ക്രീൻഷോട്ട്
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് മറ്റന്നാൾ നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതി പഞ്ചായത്തില്‍ സംയുക്ത ഹര്‍ത്താല്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവുകളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഉപദ്രവകാരികളായ വന്യമൃഗങ്ങൾക്കെതിരെ നടപടി എടുക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്ന് ഹർജിയിൽ പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവുകൾ ഉടൻ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഈ കാര്യത്തിലെ ഹൈക്കോടതി ഇടപെടൽ തെറ്റായ കീഴ്‌വഴക്കവും നടപടിയുമാണെന്നും അരിക്കൊമ്പൻ നടത്തിയിട്ടുള്ള അക്രമങ്ങളെ സംബന്ധിച്ചും ഹർജിയിൽ വിശദമായി പറയുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചിയിലെ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി; അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ