അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ഗൃഹനാഥന്‍ മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. പുതൂര്‍ എലച്ചിവഴി ആഞ്ചക്കകൊമ്പ് സ്വദേശി കന്തസാമി (50) മരിച്ചു. വനത്തിനുള്ളിലെ ആദിവാസി ഊരിലേക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്.

വനപാലകരെത്തി ആനയെ തുരത്തിയതിന് ശേഷമാണ് കന്തസാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com