പള്‍സര്‍ സുനിക്ക് ജാമ്യമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

By സമകാലിക മലയാളം ഡെസ്ക്  |   Published: 17th April 2023 04:59 PM  |  

Last Updated: 17th April 2023 04:59 PM  |   A+A-   |  

pulsar suni

പൾസർ സുനി /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നേരത്തെ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. 

ഇതേത്തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആറു  വര്‍ഷത്തിലേറെയായി ജയിലില്‍ വിചാരണതടവുകാരനായി തുടരുകയാണ്. കേസിന്റെ വിചാരണ അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സുനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.  നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മദനിക്ക് കേരളത്തിലേക്ക് വരാം; സുപ്രീംകോടതി അനുമതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ