മുഖ്യമന്ത്രിയല്ല ജഡ്ജിമാരെ നിയമിക്കുന്നത്; വിമര്‍ശിക്കുന്നവരോട് സഹതാപം: ജസ്റ്റിസ് സിറിയക് ജോസഫ്

By സമകാലിക മലയാളം ഡെസ്ക്  |   Published: 18th April 2023 05:06 PM  |  

Last Updated: 18th April 2023 05:06 PM  |   A+A-   |  

syriac_joseph

ജസ്റ്റിസ് സിറിയക് ജോസഫ്

 

തിരുവനന്തപുരം:  ജഡ്ജിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിമാരല്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. സര്‍വീസില്‍ തുടരുന്നതിനെ വിമര്‍ശിക്കുന്നവരോട് സഹതാപം മാത്രമാണുള്ളത്. 12 വര്‍ഷം താന്‍ സര്‍ക്കാര്‍ പ്ലീഡര്‍ ആയിരുന്നുവെന്ന് ഈയിടെ ഒരാള്‍ പറഞ്ഞു. 

എന്നാല്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ട മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴാണ് 12 വര്‍ഷം തുടര്‍ച്ചയായി ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചത്. ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചെന്നും സിറിയക് ജോസഫ് പറഞ്ഞു. 

പി കെ വാസുദേവന്‍ നായര്‍, കെ കരുണാകരന്‍, എകെ ആന്റണി, ഇകെ നായനാര്‍ എന്നിവര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴെല്ലാം താന്‍ കേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചു. ഇവരെല്ലാം തന്നെ തെരഞ്ഞെടുത്തത് മുജ്ജന്മ സുകൃതം കൊണ്ടായിരിക്കും എന്ന് ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രിമാരല്ല ജഡ്ജിമാരെ നിയമിക്കുന്നതെന്ന കാര്യം പലരും സൗകര്യപൂര്‍വം മറക്കുന്നു. നരേന്ദ്രമോദിയും മന്‍മോഹന്‍സിങും തന്നെ ഒരുപോലെ അംഗീകരിച്ചിട്ടുണ്ട്. എന്തോ ഗുണം തനിക്ക് ഉള്ളതുകൊണ്ടല്ലേ ഇതെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

വന്ദേഭാരതിന്റെ സമയക്രമവും നിരക്കുമായി; കണ്ണൂര്‍ വരെ 1400 രൂപ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ