മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺ​ഗ്രസ് വിട്ടു; പാർട്ടിയിൽ രണ്ടുതരം നീതിയെന്ന് ആരോപണം

കഴി‍ഞ്ഞ രണ്ടുമാസമായി കോൺ​ഗ്രസിൽ നിന്നും ബാബു ജോർജിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്
ബാബു ജോർജ് / ഫയൽ
ബാബു ജോർജ് / ഫയൽ

പത്തനംതിട്ട: പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺ​ഗ്രസ് വിട്ടു. കോൺ​ഗ്രസുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചതായി ബാബു ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെപിസിസി അം​ഗമാണ് ബാബു ജോർജ്. കഴി‍ഞ്ഞ രണ്ടുമാസമായി കോൺ​ഗ്രസിൽ നിന്നും ബാബു ജോർജിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.  ഡിസിസി ഓഫീസിന്റെ കതക് ചവിട്ടിപ്പൊളിച്ച സംഭവത്തിലാണ് നടപടിയെടുത്തത്. 

പാർട്ടിയിൽ തുടർന്നു പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ തനിക്കെതിരെ ​ഗൂഢാലോചന നടക്കുന്നുണ്ട്. താൻ നൽകിയ പരാതിയിൽ ഇതുവരെ അന്വേഷണവും ഉണ്ടായിട്ടില്ല. രണ്ടുതരം നീതിയാണ് കോൺ​ഗ്രസിലുള്ളത്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ പ്രാഥമിക അം​ഗത്വം അടക്കം എല്ലാ പദവിയും ഒഴിയുകയാണ്. ഭാവി കാര്യങ്ങൾ സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും ബാബു ജോർജ് പറഞ്ഞു. 

കോൺ​ഗ്രസിൽ 75 വയസ്സ് കഴിഞ്ഞ എല്ലാവരും സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാകണമെന്ന് ബാബു ജോർജ് ആവശ്യപ്പെട്ടു. രണ്ടു തവണ എംപിയും എംഎൽഎയും ആയിട്ടുള്ളവർ വീണ്ടും മത്സരിക്കുന്നതിൽ നിന്നും മാറി നിൽക്കണം.  പത്തനംതിട്ട എംപി ആന്റോ ആന്റണി ഇനി മത്സരരം​ഗത്ത് ഉണ്ടാകരുതെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു. ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബാബു ജോർജ് വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com