ലൈഫ് മിഷൻ കേസിൽ ഇഡി കുറ്റപത്രം; സൂത്രധാരൻ ശിവശങ്കർ; സ്വപ്ന രണ്ടാം പ്രതി

മറ്റുള്ളവരെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. 
ശിവശങ്കർ, സ്വപ്ന സുരേഷ്/ ഫയൽ
ശിവശങ്കർ, സ്വപ്ന സുരേഷ്/ ഫയൽ

കൊച്ചി: ലൈഫ് മിഷൻ കളളപ്പണ ഇടപാട് കേസിൽ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയായക്കി ഇഡി കുറ്റപത്രം. ഒന്നാം പ്രതി എം ശിവശങ്കറാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണ ഇടപാടിലെ മുഖ്യസൂത്രധാരൻ എം ശിവശങ്കറാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ ശിവശങ്കറിനെയും സന്തോഷ് ഈപ്പനെയും മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റുള്ളവരെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. 

കുറ്റപത്രത്തിന്റെ പരിശോധനയ്ക്ക് ശേഷം പ്രതികൾക്ക് സമൻസ് അയക്കും. യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ട് ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇ‍ഡി കോടതിയിൽ ഉന്നയിച്ചു. സ്വപ്നയടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം.

സ്വപ്‌ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന്  നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്ന ഈ കേസിലെ പ്രധാന കണ്ണിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചത്. കേസിൽ പതിനൊന്ന് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com