ബസിൽ സഹയാത്രികയ്ക്ക് നേരെ ആക്രമണം; റിട്ട . ജില്ലാ ജഡ്ജി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2023 06:45 AM  |  

Last Updated: 21st April 2023 06:45 AM  |   A+A-   |  

Assault on fellow passenger in bus; retired District Judge arrested

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; ബസിൽ വച്ച് സ്ത്രീയെ അതിക്രമിച്ച റിട്ടയേഡ് ജില്ലാ ജഡ്ജി പിടിയിലായത്.  റിട്ട . ജില്ലാ ജഡ്ജി രാമ ബാബുവിനെയാണ് പൊലീസ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടാകുന്നത്. കിളിമാനൂരില്‍ നിന്ന് ബസില്‍ കയറിയ റിട്ട. ജില്ലാ ജഡ്ജി രാമ ബാബു സഹയാത്രിയ്ക്കെതിരെ അതിക്രമം നടത്തുകയായിരുന്നു. 

തുടർന്ന് കേശവദാസ പുരത്ത് എത്തിയപ്പോള്‍ യുവതി ബഹളം വച്ചു. അക്രമിയെ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത റിട്ട. ജില്ലാ ജഡ്ജിയെ റിമാന്‍ഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

ഒരു മാസത്തേക്ക് പിഴയില്ല; മെയ് 19 വരെ ബോധവൽക്കരണം: ​ഗതാ​ഗതമന്ത്രി

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ